നഴ്സിംഗ് : സയൻസ് ഇതര ഗ്രൂപ്പുകാർക്കും പഠിക്കാൻ അവസരം

ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് & മിഡ്‌ വൈഫറി (GNM) കോഴ്സിലൂടെ സയൻസ് ഇതര ഗ്രൂപ്പ്‌ പഠിച്ചവർക്കും നഴ്‌സ്‌ ആകാം.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വളരെയേറെ വളർച്ച പ്രാപിച്ച ആധുനിക നഴ്സിംഗ് ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. സ്ത്രീകൾ മാത്രമല്ല, ഇന്ന് പുരുഷന്മാരും ധാരാളമായി കടന്നുവരുന്ന ഒരു തൊഴിൽ മേഖലയായി നഴ്സിംഗ് മാറിയിട്ടുണ്ട്.ആധുനിക വൈദ്യശാസ്ത്രം വളരെയധികം മുന്നേറുന്ന ഈ കാലഘട്ടത്തിൽ വൈദ്യശാസ്ത്രരംഗത്ത് ഡോക്ടർമാരെപോലെ ഉത്തരവാദിത്വമുള്ള ശുശ്രൂഷകൾ ഒരു ആധുനിക നഴ്സിംഗ് പ്രൊഫഷണൽ ചെയ്യേണ്ടതുണ്ട്. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് നഴ്സിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രധാന ചുമതലകൾ.


സയൻസ് ഗ്രൂപ്പ്‌ പഠിക്കാത്തവർക്ക് എങ്ങനെ നഴ്സിംഗ് കരിയർ തിരഞ്ഞെടുക്കാം :


ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് & മിഡ്‌ വൈഫറി (GNM) കോഴ്സിലൂടെ സയൻസ് ഇതര ഗ്രൂപ്പ്‌ പഠിച്ചവർക്കും നഴ്‌സ്‌ ആകാം.

ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് & മിഡ്‌ വൈഫറി (GNM) കോഴ്സ് കാലാവധി 3 വർഷമാണ്. വിദേശ രാജ്യങ്ങളിൽ അടക്കം ഏറെ തൊഴിൽ സാധ്യത ഉള്ള മേഘലയാണ് ജനറൽ നഴ്സിംഗ്. കേരളത്തിൽ 4 ലക്ഷത്തിനുമുകളിൽ ചിലവ് വരുന്ന പഠനം കേരളത്തിന്‌ പുറത്ത് ചെറിയ ഫീസിൽ പൂർത്തിയാക്കാവുന്നതാണ്. ഇംഗ്ലീഷ് നിർബന്ധിത വിഷയമായി പഠിച്ചു 40% മാർക്കോടെ പ്ലസ്‌ ടു പാസ്സ് ആയവർക്ക്  അപേക്ഷിക്കാം. പ്ലസ്‌ ടു വിന് സയൻസ് ഗ്രൂപ്പ്‌ പഠിച്ചവർക്ക് മാത്രമേ നഴ്സിംഗ് പഠനം നടത്താൻ കഴിയു എന്നൊരു ധാരണ പൊതുവെ ഉണ്ട്. എന്നാൽ പ്ലസ്‌ ടു വിന് കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പ്‌ എടുത്തവർക്കും ജനറൽ നഴ്സിംഗ് പഠിച് നഴ്സിംഗ് കരിയർ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ബി.എസ്.സി നഴ്സുമാരുടെ തുല്യ പ്രാധാന്യത്തിലേയ്ക്ക് ജി.എൻ. എം കരിയർ എത്തുന്നതിനു 2 വർഷത്തെ പോസ്റ്റ്‌ ബേസിക് ബി.എസ്.സി എടുത്താൽ മതിയാകും. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) യുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും മെഡിക്കൽ ബോർഡ്‌ ന്റെയും അംഗീകാരം ഉള്ളതും സ്വന്തമായി ഹോസ്പിറ്റൽ ഉള്ളതുമായ കോളേജുകൾ ഇതിനായി തിരഞ്ഞെടുക്കാം.

ജനറൽ നഴ്സിംഗ് കോഴ്സ് കഴിഞ്ഞവർക്കുള്ള തൊഴിൽ അവസരങ്ങൾ :

സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്റ്റാഫ്‌ നഴ്‌സ്‌ തസ്തികകളിലാണ് തുടക്കത്തിൽ നിയമനം ലഭിക്കുക. സീനിയോരിറ്റി അനുസരിച്ച് ടീം ലീഡർ, ഹെഡ് നഴ്‌സ്‌, സൂപ്പർ വൈസർ, നഴ്സിംഗ് സൂപ്രന്റ് എന്നീ തസ്തികയിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിലുള്ള തൊഴിൽ സാധ്യത ഡിപ്ലോമയെക്കാളും ബി.എസ്.സി നഴ്സിംഗ് നാണ് ഉള്ളത്. അതുകൊണ്ട് തന്നെ 2 വർഷം കൂടെ പഠിച്ചു പോസ്റ്റ്‌ ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി എടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. വിവിധ സർക്കാർ ആശുപത്രികളിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആകാൻ ജി എൻ എം യോഗ്യത മതി. പോസ്റ്റ്‌ ബേസിക് ബി.എസ് സി.നഴ്സിംഗ് കൂടെ കഴിഞ്ഞവർക്ക് ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്‌സ്‌ തസ്തികയ്ക്ക് പുറമെ ജനറൽ നഴ്സിംഗ് സ്കൂളുകളിൽ ട്യൂട്ടർ ആകാനും ബി.എസ്.സി നഴ്സിംഗ് കോളേജുകളിൽ ക്ലിനിക്കൽ ഇൻസ്‌ട്രെക്ടർ ആകാനും അവസരമുണ്ട്. ചില സ്ഥലങ്ങളിൽ ക്ലിനിക്കൽ ഇൻസ്‌ട്രെക്ടർ തസ്തിക അസിസ്റ്റന്റ് ലക്‌ചറർ എന്നും അറിയപ്പെടുന്നുണ്ട്. ആശുപത്രിയുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് സ്പെഷ്യൽറ്റി ഡിപ്പാർട്മെന്റുകളിൽ ജോലിയിൽ പ്രവേശിച്ചു ഏതാനും വർഷത്തെ തൊഴിൽ പരിചയം നേടി ഭാവിയിൽ ആ മേഖലയിൽ ഒരു വിദഗ്ദ്ധയാവാനും സൗകര്യം കിട്ടും.

Prepared by | Athulya US, Career Counsellor 

Enquire now!

  Let's Chat
  Request Call Back